മുംബൈ: ഡോളറിനെ പിന്നിലാക്കി രൂപയുടെ മൂല്യത്തിൽ ശ്കതമായ കുതിപ്പ്. ഡോളറിനെതിരെ 33 പൈസ ഉയര്‍ന്ന് 69.39എന്ന നിലയിലാണ് രൂപയുടെ മൂല്യം. വിനിമയ വിപണിയില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരമെന്നു പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമം റിപ്പോർട്ട് ചെയുന്നത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 48 പൈസ മൂല്യമുയര്‍ന്ന് ഡോളറിനെതിരെ 69.72 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ.
മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി അനുമാനം ഇന്ന് പുറത്ത് വരുന്നതും അമേരിക്ക – ചൈന വ്യാപാര ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനുളള നടപടി ഫെഡറല്‍ റിസര്‍വ് മരവിപ്പിച്ചേക്കുമെന്ന സംശയവുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയരാന്‍ കാരണമായത്.
Post Your Comments