
കോട്ടയം: ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയെ ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കരാറുകാരുടെ സംഘടന ഇത്തരമൊരു നിര്‍ദ്ദേശവുമായി മുന്നോട്ട് വെച്ച് രംഗത്തെത്തിയത്.
ടെന്‍ഡറുകളുടെ വാടക,സ്ഥിരം തൊഴിലാളികളുടെ വേതനം എന്നീ നഷ്ടങ്ങള്‍ക്ക് പുറമെ പ്രവൃത്തി ദിനം കൂട്ടി ലഭിക്കുവാന്‍ പിഴയും അടയ്‌ക്കേണ്ട അവസ്ഥയാണ് ഹര്‍ത്താലുകള്‍ ഉണ്ടാക്കുന്നതെന്നെ് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന തരത്തില്‍ ഹര്‍ത്താലുകളുടെയും പണിമുടക്കുകളുടെയും സമയം ഒരു മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെച്ചത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും കത്തു നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments