ന്യൂഡല്‍ഹി: രാജ്യസഭയുടെ ശൈത്യകാല സമ്മേളനം ബുധനാഴ്ച വരെ നീട്ടി. സാന്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പത്തു ശതമാനം സംവരണം നല്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സമ്മേളനം നീട്ടിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് സംവരണ ബില്‍ സംബന്ധിച്ചു തീരുമാനമെടുത്തിരുന്നത്.
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കിനില്‍ക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഈ ബില്‍ കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ട് ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണു കരുതപ്പെടുന്നത്. ഭരണഘടനാ ഭേദഗതി ബില്‍ പാസാകണമെങ്കില്‍ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഇല്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പഴേ വിമര്‍ശനം പ്രകടിപ്പിച്ച് കഴിഞ്ഞു.
Post Your Comments