
ന്യൂഡൽഹി : ഡൽഹിയിൽ വളര്‍ത്തുനായയെ കല്ലെറിഞ്ഞതിനെ തുടർന്ന് ഉടമ യുവാവിനെ വെടിവെച്ച് കൊന്നു. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ദില്ലിയിലെ വെല്‍ക്കം കോളനിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു.
എന്നാല്‍ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ രോക്ഷം പൂണ്ട് വീടിന് പുറത്തേക്ക് തോക്കുമായി വരികയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു.
വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവില്‍ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. വെടിയേറ്റ അഫഖിനെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും ജീവൻരക്ഷിക്കാനായിരുന്നില്ല.
Post Your Comments