Latest NewsKeralaIndia

രാഷ്ട്രപതി ഭരണം വേണ്ട, പിണറായി സര്‍ക്കാരിനെ ബാലറ്റിലൂടെ പുറത്താക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്ന ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തസ രംഗത്ത്. കേരളത്തെ കുറിച്ച് അറിയാത്ത എംപിയായത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയന്‍ സര്‍ക്കാരിനെ രണ്ടു വര്‍ഷത്തിന് ശേശം ജനം ബാലറ്റിലൂടെ പുറത്താക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടു. സിപിഎമ്മും ബിജെപിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം,

യുവതീ പ്രവേശനത്തെ പിന്തുണയ്ക്കാത്തവര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന കോണ്‍ഗ്രസ് ദേശീയ വക്താവിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന് ഒരു പാട് ദേശീയ വക്താക്കളുണ്ടെന്നും ശബരിമല വിഷയത്തില്‍ രണ്‍ദീപ് സുര്‍ജെവാല പറഞ്ഞതാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നിലപാടെന്നും മറ്റുള്ളവര്‍ക്ക് കേരളത്തിലെ അവസ്ഥ അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button