Latest NewsKerala

സമരങ്ങള്‍ക്കിടെ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെ ഓര്‍ഡിനന്‍സിന് അനുമതി

തിരുവനന്തപുരം:  സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടം സമരം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരിക്കും ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകള്‍ പാര്‍ട്ടി ഓഫീസുകള്‍ കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം. സംസ്ഥാനത്ത് മുന്‍ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് നിരവധി പേരുടെ സ്വകാര്യ മുതലിന് നഷ്ടം സംഭവിച്ചിരുന്നു. ഇത് തടയാനാണ് പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button