തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് സംസ്ഥാനത്തെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ചില പൊലീസുകാര്‍ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു.
പൊലീസ് സേനക്ക് ജാതിയും മതവുമില്ലെന്നത് മറന്നാണ് ചില പൊലീസുകാര്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം പോലും ധിക്കരിസിച്ചെന്നും ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണര്‍ പി. പ്രകാശിനെ ഡിആഐജി ബറ്റാലിയനിലേക്ക് നിയമിച്ചു.
എസ് സുരേന്ദ്രന്‍ തിരുവനന്തപുരം കമ്മീഷണറാകും. കോറി സഞ്ജയ്കുമാര്‍ കോഴിക്കോട് കമ്മീഷണറായി ചുമതലയേല്‍ക്കും. ആലപ്പുഴ എസ്പി കെ എം ടോമി ഐപിസ് ചുമതലയേല്‍ക്കും. എസ്പി ജയിംസ് ജോസഫ് കോഴിക്കോട് സിറ്റി ഡിസിപിയായി ചുമതലയേല്‍ക്കും.
Post Your Comments