പത്തനംതിട്ട : ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിരീക്ഷക സമിതിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്നു ഹൈക്കോടതിയിൽ പറഞ്ഞു. യുവതികൾക്കുള്ള സുരക്ഷാ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെപ്പറ്റിയും, സന്നിധാനത്ത് ചിലർ നിയമം കൈയ്യിൽ എടുത്തതും റിപ്പോർട്ടിലില്ല. തത്സമയ തീരുമാനങ്ങളെടുക്കാനാണ് നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷക സമിതി ചുമതലയിൽ നിന്ന് നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പൊലീസ്, ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിർവ്വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
Post Your Comments