Latest NewsIndia

പണിമുടക്കിൽ നിന്ന് ബിഎംഎസ് പിന്മാറി

തൃശൂർ: ഇടത് ട്രേഡ് യൂണിയനുകളും ഐഎൻടിയുസിയും ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ബിഎംഎസ്. കേന്ദ്ര സർക്കാർ തൊഴിലാളികൾക്കനുകൂലമായ നിലപാട് സ്വീകരിക്കുമ്പോൾ പ്രഖ്യാപിച്ച പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്നും കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധത സംഘടനകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിഎംഎസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ അഡ്വ. സജി നാരായണൻ പറഞ്ഞു.

കേന്ദ്ര സർക്കാർ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. ആശ വർക്കർമാരടക്കമുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മാന്യമായ വേതനം ലഭ്യമാക്കി. അതുകൊണ്ട് തന്നെ പണിമുടക്ക് ആഹ്വാനം അനവസരത്തിലുള്ളതാണ് . രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഐഎൻടിയുസി പണിമുടക്കിനാഹ്വാനം ചെയ്തത്.

തൊഴിലാളി ക്ഷേമത്തിനായി കേന്ദ്ര സർക്കാർ വിളിച്ച ചർച്ചകൾ ബഹിഷ്ക്കരിച്ച ഇടത് ട്രേഡ് യൂണിയനുകളാണ് തൊഴിലാളികൾക്കെന്ന പേരിൽ പണിമുടക്ക് നടത്തുന്നതെന്നും സജി നാരായണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button