ഹൈദരാബാദ്: കേരളത്തിൽ ബിജെപി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്ലിക്കേഷന്‍ വഴി ആന്ധ്രാപ്രദേശിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ജനങ്ങളുടെ മനസില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. കേരളത്തില്‍ ബിജെപി എംപി വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ് അക്രമം നടത്തുന്നത്- മോദി പറഞ്ഞു.
Post Your Comments