ജലന്ധര്‍: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും.
പുതിയ നിയമെ വരുന്നതോടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി ലൈസന്‍സ് കൈക്കലാക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത്തരക്കാര്‍ക്കു രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാള്‍ പേര് മാറ്റിയോ വ്യാജരേഖകള്‍ ഹാജരാക്കിയോ അപേക്ഷ നല്‍കിയാലും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെടുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Post Your Comments