Latest NewsInternational

21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്‍മക്കള്‍, യഥാര്‍ത്ഥത്തില്‍ തനിക്ക് പിറന്നവരല്ലെന്ന് മനസിലാക്കിയ ഒരു പിതാവിന്റെ കഥ ഇങ്ങനെയാണ്

21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്‍മക്കള്‍ തന്റെ രക്തത്തിൽ പിറന്നവരല്ലെന്ന് പിതാവ് മനസിലാക്കി.നോര്‍ത്ത് വെയില്‍സിലെ റോസിലുള്ള റിച്ചാര്‍ഡ് മാസന്‍ എന്ന 55 കാരനാണ് ഹതഭാഗ്യനായ ആ പിതാവ്.

മാസന് ജനിച്ചപ്പോള്‍ തന്നെ വന്ധ്യത ബാധിച്ചുവെന്നായിരുന്നു ഡോക്ടര്‍മാർ കണ്ടെത്തിയിരിക്കുന്നത്.  2016ല്‍ സൈസ്റ്റിക് ഫൈബ്രോസിസിനുള്ള ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സത്യം ലിവര്‍പൂലിലെ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കണ്ടെത്തുകയും മാനസോട് വെളിപ്പെടുത്തുകയും ചെയ്തത്.

തുടര്‍ന്ന് തന്റെ മുന്‍ ഭാര്യയും 54 കാരിയുമായ കേയ്റ്റിനെതിരെ മാസന്‍ ഒരു പറ്റര്‍നിറ്റി ഫ്രോഡ് കേസ് ഫയല്‍ ചെയ്തിരുന്നു. വിവാഹ മോചനത്തെ തുടര്‍ന്ന് ഡിവോഴ്സ് സെറ്റില്‍മെന്റിന്റെ ഭാഗമായി ഭര്‍ത്താവില്‍ നിന്നും നാല് മില്യണ്‍ പൗണ്ട് കേയ്റ്റ് നേരത്തെ കൈക്കലാക്കിയിരുന്നു.

അസാധാരണമായ ഈ കേസില്‍ 250,000 പൗണ്ട് മാസന് നല്‍കാന്‍ കേയ്റ്റിനോട് കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തന്റെ കുട്ടികളുടെ രഹസ്യപിതാവിന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ ഇതിലൂടെ കേയ്റ്റിന് അനുവാദം ലഭിക്കുകയും ചെയ്യും.

കേയ്റ്റിന്റെ 23 വയസുള്ള മൂത്ത മകന്റെയും 19 വയസുള്ള ഇരട്ട ആണ്‍കുട്ടികളുടെയും പിതാവ് മാസന്‍ അല്ലെന്ന് ഡിഎന്‍എ ടെസ്റ്റുകളിലൂടെയും മറ്റ് ടെസ്റ്റുകളിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഇത്തരത്തില്‍ പിറന്നിരിക്കുന്ന മൂന്ന് ആണ്‍കുട്ടികളുടെയും പിതാവ് ഒരാളാണെന്നാണ് മാസന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേയ്റ്റും മാസനും വിവാഹമോചനം നേടിയപ്പോള്‍ പോലും ഈ ഞെട്ടിപ്പിക്കുന്ന സത്യം കേയ്റ്റ് മറച്ച്‌ വച്ചിരുന്നു.

കേയ്റ്റില്‍ തനിക്ക് മൂന്ന് കുട്ടികള്‍ പിറന്നിട്ടുണ്ടെന്ന കാര്യം അവരുടെ മുന്‍ കാമുകന് അറിയുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആദ്യം ഗര്‍ഭിണിയായിരുന്നപ്പോള്‍ മകന് യഹൂദവിശ്വാസമനുസരിച്ചുള്ള മിഡില്‍ നെയിമിടാനും മാമോദീസ മുക്കുന്നതില്‍ നിന്നും പിന്തിരിയാനും കേയ്റ്റ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട ലീഗല്‍ പേപ്പറുകള്‍ വെളിപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button