
തിരുച്ചി: വാഹനാപകടത്തിൽ 10 അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ പുതുകോട്ടയില്‍ തിരുമയത്ത് വച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. എതിരെവന്ന ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പുതുകോട്ട മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തെലുങ്കാന സ്വദേശികളാണ് മരിച്ചത്.
Post Your Comments