ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റ്. കര്‍ണാടകയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ ജയമാലയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി അവരെ പരാമര്‍ശിച്ചുകൊണ്ടാണ് സ്വാമിയുടെ കുറിപ്പ്. തന്റെ 16 മത്തെ വയസില്‍ അയ്യപ്പനെ സന്നിദാനത്തെത്തി തൊഴുത കര്‍ണാടകയിലെ ഒരേയൊരു വനിതാ മന്ത്രിയായ ജയമാലയേയും നിങ്ങള്‍ ആക്ടിവിസ്റ്റ്, മാവോയിസ്റ്റ്, തെരുവിലലയുന്നവള്‍, കണ്ടിടം നിരങ്ങുന്നവള്‍ എന്നിങ്ങനെയൊക്കെ വിളിയ്ക്കുമോ എന്നാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചിത്രത്തില്‍ കാണുന്നതാരാണെന്ന് അറിയാമോ?
കര്‍ണാടകയിലെ ഒരേയൊരു വനിതാ മന്ത്രി. കര്‍ണ്ണാടക നിയമസഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ഇവരാണ്, മുഖ്യമന്ത്രി പദം ജനതാദളിന് വിട്ടു കൊടുത്തിരുന്നില്ലെങ്കില്‍ ഒരു പക്ഷെ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആവേണ്ട സ്ത്രീയാണ്. പേര്, ജയമാല. വയസ്സ് 59. നിലവില്‍, കര്‍ണാടക മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ്.
https://en.m.wikipedia.org/wiki/Jayamala_(actress)
അതെ,
ഇതതേ ജയമാല തന്നെയാണ്, തന്റെ 26-ആം വയസ്സില്‍(1986 ല്‍) ശബരിമലയില്‍ അയ്യനെ തൊട്ടു വണങ്ങി പ്രാര്‍ത്ഥിച്ച സിനിമാനടി ജയമാല. https://www.google.com/…/interview-jayamala-who-entered-sab… (2016 ലെ ഒരു ഇന്റര്‍വ്യൂ)
രഹനാ ഫാത്തിമയ്ക്കും മുന്‍പേ അയ്യപ്പ ഭക്തന്മാരുടെ മതവികാരം വ്രണപ്പെടുത്തിയതിനു കോടതി കേറേണ്ടി വന്നവള്‍. https://www.google.com/…/jayamala-former-actor-once-prosecu…
ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുന്‍പേ പെണ്ണയിത്തത്തിന്റെ ശുദ്ധി കലശം നേരിടേണ്ടി വന്നവള്‍. https://www.thehindu.com/…/jayamala-wel…/article25068002.ece
ഇപ്പോള്‍ എല്ലാ പെണ്ണുങ്ങള്‍ക്കും ശബരിമലയില്‍ കേറാമെന്നു സുപ്രീം കോടതി വിധി വന്നപ്പോള്‍ ‘കൊടിയ ഒരനീതി തിരുത്തപ്പെട്ടെന്നു’ ആഹ്ലാദിച്ചവള്‍.
https://www.indiatoday.in/…/sabarimala-temple-sc-verdict-ka…
ഇനി തീണ്ടലും തൊടീലും പെണ്ണയിത്തവും അപമാന ഭാരവും ഇല്ലാതെ സമാധാന പൂര്‍വ്വം അയ്യനെ കണ്ടു വണങ്ങാമെന്നു ആശ്വാസം കൊള്ളുന്നവള്‍.
https://www.google.com/…/i-m-thinking-going-sabarimala-jaya…
ഇവരെ അറിയുമോ?
ഇവരെയും നിങ്ങള്‍ ആക്ടിവിസ്റ്റ്, മാവോയിസ്റ്റ്, തെരുവിലലയുന്നവള്‍, കണ്ടിടം നിരങ്ങുന്നവള്‍ എന്നിങ്ങനെയൊക്കെ വിളിയ്ക്കുമോ ?
ഇവരോടും നിങ്ങള്‍ ആര്‍ത്തവ ഗുണ്ടകളുടെ ആചാരസംരക്ഷണം ആണ് ശരി എന്ന് പറയുമോ ?
ഭരണഘടനയേക്കാള്‍ വലുതാണ് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്ന് ഇവരോടും നിങ്ങള്‍ പറയുമോ ?
(കടപ്പാട്)
https://www.facebook.com/swamisandeepanandagiri/photos/a.738738696151300/2659438820747935/?type=3&__xts__%5B0%5D=68.ARCocXx2k2c6LZ5_7Scf25QRNQ8stonoiZf12EBYRf9e7690Ho68sif-AQVG2n-lWadZh99icTxbTXUyJ5vNUwMlt-Os7_ltOAbTAacpMupo_5qCTvCV8zi58e8JQvdg323s0_uyWQTpt49zaPaFa1zq3MLyNpLxgkzIm7QEHciQbQ0SBsokiuE2VWwBc5UqZz6HYkrOEAVj_vZ7fuHoVMMcttEZR4kVg9hfF_z35ZyOD9GwJ1nWcGswy-S6cmwsQz5vAY449ZW8J1t67AxVJ6NdKcWrBm1TVFZKnvGxuooykzBr1VJ0KdqViS8-HJpFI3ZG3MnrRvh17j1g7GgXlrGneg&__tn__=-R
Post Your Comments