Latest NewsKerala

ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെതിരായ ആക്രമണത്തിന് പിന്നില്‍ സെന്‍കുമാറെന്ന് എ എ റഹീം

കോട്ടയം : ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെതിരെ നടന്ന അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എഎ റഹീം ആരോപിച്ചു.

ശബരിമല കര്‍മസമിതിയുടെ നേതാവായ സെന്‍കുമാറിന്റെ അറിവോടെയാണ് പൊലീസിനും പൊലീസ് സ്റ്റേഷനുകള്‍ക്കുമെതിരെ ആക്രമണം നടന്നതെന്ന റഹീം പറഞ്ഞു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റഹീമിന്റെ ആരോപണം.

മിഠായിത്തെരുവില്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ സാധിച്ചതില്‍ ഡി.വൈ.എഫ്.ഐയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷനേതാവ് ആര്‍.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button