Jobs & VacanciesLatest News

പുതുവര്‍ഷത്തില്‍ മെഗാ വിജ്ഞാപനവുമായി പിഎസ്സി, അവസാന തീയതിയിങ്ങനെ

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നൂറുകണക്കിന് ഒഴിവുകള്‍ക്ക് വിജ്ഞാനപനമായി. വിവിധ വകുപ്പുകളില്‍ 165 തസ്തികയിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. ജനുവരി 30ന് രാത്രി 12 മണിവരെ ഈ മെഗാ വിജ്ഞാനപനത്തിന് അപേക്ഷിക്കാം. സെക്രട്ടറിയേറ്റ്, പിഎസ്സി, വിവിധ സര്‍വകലാശാലകള്‍ എന്നിവയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, വിഇഒ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വിവിധ വകുപ്പുകളില്‍ സിഎ, എല്‍ഡി ടൈപ്പിസ്റ്റ് , പൊലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. പിഎസ്സിയുടൈ വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷിക്കേണം.

അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍, ലക്ചറര്‍ അപ്ലൈഡ് ആര്‍ട്ട്, ജനറല്‍ ഫിസിയോ തെറാപ്പിസ്റ്റ്, ട്രാന്‍സലേറ്റര്‍ മലയാളം, മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രറിയന്‍, ഡിസ്ട്രിക്ട് മാനേജര്‍ എസ്സി എസ്ടി വികസനകോര്‍പറേഷന്‍, ഫിനാന്‍സ് മാനേജര്‍ ഹാന്റക്സ്, വാട്ടര്‍ അതോറിറ്റി ട്രേസര്‍/ ഓവര്‍സിയര്‍, ബ്ലാക്ക്സ്മിത്ത്, ഡ്രില്ലിങ് അസിസ്റ്റന്റ്, സ്റ്റോഴ്സ് ഓഫീസര്‍, ക്യൂറേറ്റര്‍, സ്റ്റോഴ്സ് മാനേജര്‍, പ്യൂണ്‍, സ്റ്റെ നൊഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, എച്ച്എസ്എ നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതശാസ്ത്രം(കന്നഡ), സ്റ്റാഫ് നഴ്സ് അലോപ്പതി(ജില്ലാതലം), തയ്യല്‍ ടീച്ചര്‍, യുപി സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്(ജില്ലാതലം), ഇലക്ട്രിഷ്യന്‍, പെയിന്റര്‍, ലൈന്‍മാന്‍, തുടങ്ങി ഒട്ടേറെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പിഎസ്സി വെബ്സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button