Latest NewsKerala

എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും അല്ലേ ഈ പരീക്ഷണം- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•പേരാമ്പ്ര പള്ളി ആക്രമണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. പള്ളി ആക്രമിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയിലായിരുന്നു. വർഗ്ഗീയകലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇത് ചെയ്തതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. അതായത് പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടി നേതാവ് വർഗ്ഗീയകലാപമുണ്ടാക്കാനായി പള്ളി ആക്രമിക്കുകയായിരുന്നു വെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു

സംഭവത്തിലെ ദുരൂഹത നാട്ടിലെ നല്ലവരായ മുസ്ളീം സഹോദരൻമാർക്കും സത്യസന്ധരായ ഏതാനും പൊലീസുകാർക്കും ബോധ്യപ്പെട്ടതുകൊണ്ട് ഒരു വലിയ കലാപം ഒഴിവായി. മിഠായിത്തെരുവിലും പന്തളത്തും വാടാനപ്പള്ളിയിലും എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും സ്വന്തക്കാരനായ മന്ത്രിയുടെ നാട്ടിൽ ഈ പരീക്ഷണമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ജനങ്ങൾ കരുതിയിരിക്കണം. പിണറായി വിജയനും കൂട്ടർക്കും ശബരിമല കാരണം നഷ്ടമായ ഹിന്ദുവോട്ടുകൾ നികത്താൻ ഇതേ മാർഗ്ഗമുള്ളൂ. ഹിന്ദുമുസ്ളീം ലഹള ഉണ്ടാകണം. സംഘപരിവാർ മുസ്ളീം വേട്ട തുടങ്ങി എന്ന് പ്രചരിപ്പിക്കണം. മുസ്ളീങ്ങളെ സംരക്ഷിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് സ്ഥാപിക്കണം. അങ്ങനെ യു. ഡി. എഫിനൊപ്പം നിൽക്കുന്ന മുസ്ളീങ്ങളെ കൂട്ടത്തോടെ ഇടതുപക്ഷത്തെത്തിക്കണം. പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പരീക്ഷണം നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇരുപതോളം സി. പി. എം പ്രവർത്തകർ പേരാമ്പ്റയിലെ പുരാതനമായ മുസ്ളീം പള്ളി ആക്രമിച്ചതിന്റെ പൊലീസ് എഫ്. ഐ. ആർ ആണിത്. ഇതിൽ പറയുന്നത് വർഗ്ഗീയകലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇത് ചെയ്തത് എന്നാണ്. അതായത് പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടി നേതാവ് വർഗ്ഗീയകലാപമുണ്ടാക്കാനായി പള്ളി ആക്രമിച്ചു. സംഭവത്തിലെ ദുരൂഹത നാട്ടിലെ നല്ലവരായ മുസ്ളീം സഹോദരൻമാർക്കും സത്യസന്ധരായ ഏതാനും പൊലീസുകാർക്കും ബോധ്യപ്പെട്ടതുകൊണ്ട് ഒരു വലിയ കലാപം ഒഴിവായി. പേരാമ്പ്ര എന്നു പറഞ്ഞാൽ മന്ത്രി ടി. പി. രാമകൃഷ്ണന്റെ സ്വന്തം നാട്. നിരന്തരം വർഗ്ഗീയലഹള നടക്കുന്ന നാദാപുരത്തിന് തൊട്ടടുത്ത്. ബഹുമാനപ്പെട്ട ഗവർണ്ണർക്ക് കൊടുത്ത റിപ്പോർട്ടിൽ ഈ വിവരം ഉണ്ടോ ഡി. ജി. പി ബഹറേ? സംഘകലാപം എന്ന് പറഞ്ഞ് ഞങ്ങളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ചാനലുകൾ ഇതിന്ന്‌ അന്തിച്ചർച്ചക്ക് എടുക്കുമോ? ഇതു മനസ്സിലാക്കിയല്ലേ കോടിയേരി പൊലീസിനെതിരെ മുൻകൂർ അടിച്ചത്. മിഠായിത്തെരുവിലും പന്തളത്തും വാടാനപ്പള്ളിയിലും എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും സ്വന്തക്കാരനായ മന്ത്രിയുടെ നാട്ടിൽ ഈ പരീക്ഷണം. ജനങ്ങൾ കരുതിയിരിക്കണം. പിണറായി വിജയനും കൂട്ടർക്കും ശബരിമല കാരണം നഷ്ടമായ ഹിന്ദുവോട്ടുകൾ നികത്താൻ ഇതേ മാർഗ്ഗമുള്ളൂ. ഹിന്ദുമുസ്ളീം ലഹള ഉണ്ടാകണം. സംഘപരിവാർ മുസ്ളീം വേട്ട തുടങ്ങി എന്ന് പ്രചരിപ്പിക്കണം. മുസ്ളീങ്ങളെ സംരക്ഷിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് സ്ഥാപിക്കണം. അങ്ങനെ യു. ഡി. എഫിനൊപ്പം നിൽക്കുന്ന മുസ്ളീങ്ങളെ കൂട്ടത്തോടെ ഇടതുപക്ഷത്തെത്തിക്കണം. പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പരീക്ഷണം നടക്കുന്നത്.

https://www.facebook.com/KSurendranOfficial/posts/2066355960115696

shortlink

Related Articles

Post Your Comments

Related Articles


Back to top button