KeralaLatest News

കലാപത്തിന് കാരണം സർക്കാർ; ആഞ്ഞടിച്ച് എൻഎസ്എസ്

ചങ്ങനാശ്ശേരി : ശബരിമല യുവതീ പ്രവേശനവിഷയത്തിൽ സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങൾക്ക് കാരണം സർക്കാരാണെന്ന് എൻ എസ് എസ്. നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം സർക്കാർ പ്രചരിപ്പിക്കുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button