KeralaLatest News

മണിപ്പൂരി നൃത്തത്തില്‍ ജടായുവിന്റെ കഥ

ചടയമംഗലം: വ്യത്യസ്തകള്‍ നിറഞ്ഞ ജടായു കാര്‍ണിവലില്‍ ഭാഗമായി മണിപ്പൂരി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത് സ്ത്രീയുടെ മാനം കാക്കാന്‍ സ്വന്തം ജീവിതം ബലികഴിച്ച ജടായുവിന്റെ കഥ. ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ എത്തിയ സംഘമാണ് ജടായുവിന്റെ കഥ  നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത്.

മറ്റൊരു സമാനതകളുമില്ലാത്ത പോരാട്ടവീര്യമാണ് ജടായു കാട്ടിയത്. ഇപ്പോളത്തെ കാലത്ത് മനുഷ്യരില്‍ പോലും കാണാത്ത വീര്യം. അത്തരമൊരു പക്ഷിക്കുള്ള അര്‍പ്പണമായാണ് ജടായു ശില്പമെന്നും, അതിന്റെ തുടര്‍ച്ചയാണ് നൃത്തരൂപം എന്നും മണിപ്പൂര്‍ നൃത്ത സംഘത്തെ നയിച്ച ഇബോംച്ച മൈതെ പറഞ്ഞു. പഠനങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷത്തെ ജടായു കാര്‍ണിവലില്‍ ഇത് അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്‍പതോളം മണിപ്പൂരി, അസം നൃത്ത കലാകാരന്മാരാണ് കഴിഞ്ഞ മൂന്നു ദിവസമായി ജടായു എര്‍ത്ത് സെന്ററില്‍ ദൃശ്യ വിരുന്നൊരുക്കിയത്. ജടായു എര്‍ത്ത് സെന്റര്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുമെന്നും ഇവിടെ എത്തുന്ന സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയിട്ടുണ്ടങ്കിലും, മലമുകളില്‍ ഇത്രയും മനോഹരമായ ഒരു ശില്പചാതുരി കാണുകയുണ്ടായിട്ടില്ല എന്ന് ചിലര്‍ പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button