സന്നിധാനം• ഇത്തവണത്തെ മകരവിലക്ക് സീസണില്‍ ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. മകരവിളക്കിന് നട തുറന്ന 6 ദിവസത്തിനുള്ളില്‍ 9.15 കോടി രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്.
കാണിക്ക ഇനത്തില്‍ ഇത്തവണ 8.06 കോടി രൂപയാണ് എന്നാല്‍ കഴിഞ്ഞ തവണ 9.51 കോടി രൂപയാണ് ലഭിച്ചത്.കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 20.49 കോടി രൂപയാണ് മകരവിളക്ക് കാലത്തേ ആകെ വരുമാനം.
അതേസമയം മകരവിളക്ക് കാലം അവസാനിക്കുന്നതിന് മുന്‍പ് അയ്യപ്പഭക്തരുടെ തിരക്ക് അനുഭവപ്പെടുമെന്നും ഇതിലൂടെ നഷ്ടം മറികടക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
Post Your Comments