തൃശൂർ : കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. ചാലക്കുടി സ്വദേശികളായ വിജീഷ് ,നജീബ് , മാർട്ടിൻ എന്നിവരെയാണ് തൃശൂർ ക്രൈം ബ്രാഞ്ച് പിടികൂടിയത്.തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച നാല് കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്. കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ന്യൂയർ ക്രിസ്തുമസ് ആഘോഷങ്ങൾക്കായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കും.
Post Your Comments