ദുബായ്: ദുബായ് എമിറേറ്റിലെ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ദുബായ് രൂപപ്പെട്ടതും താന്‍ അതിന്റെ ഭരണാധികാരിയായി തുടരുന്നതും ഈ എട്ട് തത്വങ്ങളെ ആധാരമാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദേശം ആരംഭിക്കുന്നത്.
രാജ്യത്തിന്റെ ഐക്യമാണ് അടിസ്ഥാനം എന്നതാണ് ആദ്യ പ്രമാണം. ദുബായ് എന്ന എമിറേറ്റിന്റെ താല്‍പര്യത്തേക്കാള്‍ യു.എ.ഇ എന്ന രാജ്യത്തിന്റെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഭരണാധികാരികളുടെ കുടുംബം ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ല എന്നതാണ് രണ്ടാമത്തെ പ്രമാണം. അവിടെ ജാതി-മത, പ്രായ ബേധവ്യത്യാസമില്ല. എല്ലാവരും തുല്യരാണ്. ദുബായ് ഒരു ബിസിനസ് തലസ്ഥാനമാണ് എങ്കിലും രാഷ്ട്രീയത്തില്‍ നിക്ഷേപമിറക്കില്ല. രാഷ്ട്രീയ മുതലെടുപ്പുകള്‍ അതിന്റെ ലക്ഷ്യമാകില്ലെന്ന് മൂന്നാം പ്രമാണം പറയുന്നു.
സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ നാടിന്റെ മൂന്ന് ചാലകശക്തികളായിരിക്കും എന്നതാണ് നാലമത്തെ പ്രമാണം.സാമ്പത്തിക വൈവിധ്യവല്‍കരണത്തില്‍ ഊന്നല്‍ വേണം, പ്രതിഭയുള്ളവര്‍ക്ക് അവസമൊരുക്കുന്ന നാടാകണം- ഇവയാണ് അഞ്ച്, ആറ്, ഏഴ് പ്രമാണങ്ങള്‍. രാജ്യത്തെയും മേഖലയിലെയും അടുത്ത തലമുറക്ക് വിഘാതമാകുന്ന എല്ലാം ഒഴിവാക്കണം എന്നതാണ് എട്ടാത്തെ പ്രമാണം.ഭരണം സുഖമമായി പോകേണ്ടതുണ്ട്. അത് ഒരു തലമുറയ്ക്കും ദോഷം ചെയ്യരുതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞുവെക്കുന്നു.
Post Your Comments