ന്യൂഡല്‍ഹി : ഭീകരസംഘടനയായ ലഷ്കറെ തോയ്ബയിലെ അംഗമെന്ന് കരുതുന്ന ഷബ്ബീര്‍ അഹമ്മദ് ലോണിനെതിരെ എന്‍ഫോഴ്സ്മെന്റ ഡയറക്ടേറ്റ് കുറ്റപത്രം നല്കി. കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഡല്‍ഹി കോടതിയില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ.മേത്തയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ലോണിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് വിദേശ കറന്‍സി കണ്ടു കെട്ടിയിരുന്നു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് ലോണ്‍ ഇതു സൂക്ഷിച്ചതെന്നാണ് ഇഡിയുടെ വാദം. 2007 ലാണ് ലോണ്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലാവുമ്പോള്‍ ഇയാളില്‍ നിന്ന് കൈത്തോക്കും വിദേശ കറന്‍സികളും പൊലീസ് കണ്ടെടുത്തിരുന്നു.
Post Your Comments