തിരുവനന്തപുരം: എല്ലാവര്ക്കും ദൈവത്തെ പ്രാര്‍ത്ഥിക്കാനുള്ള അവകാശം ഉണ്ടെന്നും, തെറ്റു ചെയ്യുകയാണെങ്കില്‍ ദൈവം ശിക്ഷിച്ചു കൊള്ളും. പിന്നെ എന്തിനു വേണ്ടിയാണ് ഈ ദണ്ഡും വടിയും വാളുമായി ഉറഞ്ഞു തുള്ളുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്. കേരളത്തില്‍ നിലവിലുള്ളത് സാമൂഹിക പരിവര്‍ത്തനത്തേയും വികസനത്തേയും തടസപ്പെടുത്താനുള്ള ഗൂഡ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും സംഘപരിവാര്‍ ശക്തികള്‍ തീര്‍ച്ചയായും ഒറ്റപ്പെടുമെന്നും ജയരാജന് പറഞ്ഞു. സമാധാനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സിപിഎം തുടരും. ആര്‍എസ്എസ് സംഘപരിവാറല്ല സിപിഎം. സിപിഎമ്മിന് നാടിനോടും ജനങ്ങളും പ്രതിബദ്ധത ഉണ്ടെന്നും ജയരാജന് പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചിട്ടുള്ളതും സിപിഎം ആണെന്നും ജയരാജന് പറഞ്ഞു. ആര്‍എസ്എസ് ക്രിമിനലുകളെ സംഘടിപ്പിച്ചു കൊണ്ട് നടത്തുന്ന ഭീകര പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments