പമ്പ: ശബരിമലയില്‍ ശുദ്ധിക്രിയതിന് തന്ത്രിക്കെതിരെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തണമായിരുന്നെങ്കില്‍ തന്ത്രി നടപടിക്രമങ്ങള്‍ പാലിക്കണമായിന്നെന്നും, തന്ത്രിയുടെ നടപടി തെറ്റാണെന്നും വാസു അറിയിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വംബോര്‍ഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ് ദേവസ്വംബോര്‍ഡിനോട് തന്ത്രി അനുമതി തേടണം. ബോര്‍ഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ തന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകനയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത്തരമൊരു ശുദ്ധിക്രിയ സുപ്രീംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വംബോര്‍ഡിന്റെ അനുമതി തേടിയേ തീരൂ എന്നും ദേവസ്വം മാന്വല്‍ അനുസരിച്ച് ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വംബോര്‍ഡിനാണെന്നും എന്‍ വാസു പറഞ്ഞു.
Post Your Comments