കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല യോജന പദ്ധതിയിലൂടെ നിക്ഷേപം ഇല്ലാതെ കണക്ഷന്‍ നേടാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിച്ച് എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടി.
ഉജ്ജ്വല യോജന പദ്ധതിയിലൂടെ ഗ്യാസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നിക്ഷേപം നല്‍കേണ്ട ആവശ്യമില്ല. അര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയ്ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടുളള സത്യവാങ്മൂലം നല്‍കണം. പദ്ധതിയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മധു ബാലാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡ് ബിപിഎല്‍ അല്ലാത്തവര്‍ക്കും, ുവാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments