സന്നിധാനം: ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്ന സാഹചര്യത്തിൽ ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ശരാശരി ഒരു ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ദിവസേന സാന്നിധാനത്തു എത്തുന്നത്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനകളും കൂടുതല്‍ ശക്തമാക്കി.മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രമാണുള്ളത്
തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ സന്നിധാനത്ത് കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോര്‍ഡും പോലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകള്‍ നടത്തുകയാണ്. പമ്പയിലും നിലയ്ക്കലിലും പോലീസ് ജാഗ്രതായിലാണ്. ആര്‍ക്കും പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.
നിലവിൽ ശബരിമല വിഷയം സംസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പോലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 500 പോലീസുകാർ അധികമായി ഡ്യൂട്ടിക്കെത്തുന്നുണ്ട്.
Post Your Comments