Latest NewsIndia

താന്ത്രിക വിദ്യ പരിശീലനത്തിനായി സ്വന്തം അമ്മയോട് മകന്‍ ചെയ്തത് മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തത്

റായ്പുര്‍ :  അമാനുഷിക ശക്തി ആര്‍ജ്ജിക്കാനായി മകന്‍ സ്വന്തം അമ്മയെ നരബലി നല്‍കി. കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ചതിന് ശേഷം കത്തിച്ച് ചാരമാക്കി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം നരബലി നടത്തിയത്. ദിലീപ് യാദവ് എന്ന യുവാവാണ് താന്ത്രിക വിദ്യകളുടെ ഭാഗമായി നരബലി നടത്തിയത്. സുമരിയ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സമീരന്‍ യാദവ് എന്ന അയല്ഡവാസിയായ സ്ത്രീയാണ് പൊലീസിന് കൊലപാതകത്തെക്കുറിച്ച്‌ വിവരം നല്‍കിയത്.

കോടാലി ഉപയോഗിച്ച്‌ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടിയ മകന്‍ ആ മുറിവുകളില്‍ നിന്നാണ് രക്തം കുടിച്ചത്. അമ്മ ജീവന് വേണ്ടി പിടയുന്നതിനിടയില്‍ ദിലീപ് രക്തം കുടിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നെന്നാണ് സമീരന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്ബോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

മാതാവിന്റെ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് പിതാവും സഹോദരനും മരണപ്പെട്ടതെന്ന് ഇയാള്‍ ആരോപിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ കേസ് എടുത്ത ദിലീപ് യാദവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളുമാണു പൊലീസിന് ലഭിച്ചത്. ചുവരിലും തറയിലും രക്തക്കറകളും ഫോറന്‍സിക് സംഘം കണ്ടെത്തി. പൂജാസാധനങ്ങളും കണ്ടെടുത്തതോടെ നരബലിയാണെന്ന നിഗമനത്തിലാണ് പോലീസ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button