അടിമാലി: സാഹസിക റൈഡിങിനിടെ 23കാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നും തെറിച്ച് വീണ് തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്ബില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്( 23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചറി എന്ന സ്ഥാപനത്തിലാണ് അപകടം. സുഹൃത്തുകളോടൊപ്പം ചിപ്പിയും സംഘവും മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിതായിരുന്നു. കൂമ്പന്‍പാറയില്‍ എത്തിയ സംഘം റൈസിങ് സ്ഥാപനത്തെ കുറിച്ച് അറിയുകയും സാഹസിക റൈഡിങ് നടത്തുകയുമായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീഴുകായായിരുന്നു ചിപ്പിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ചിപ്പിയെ വിദഗ്ധചികില്‍സയ്ക്കായി ആലുവയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. തൃപ്പുണിത്തറ നഗരസഭ കൗണ്‍സിലര്‍ നിഷ രാജേന്ദ്രനാണ് ചിപ്പിയുടെ അമ്മ. ചിപ്പി രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ്.
Post Your Comments