തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ തന്ത്രി പുണ്യാഹം തളിച്ച് ശുദ്ധീകരിച്ച നടപടിയെ ക്രൂരതയെന്ന് വിമര്‍ശിച്ച് അരോഗ്യമന്ത്രി കെ.കെ.ശൈലജ.
ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. നടയടച്ച് പുണ്യാഹം തളിച്ചത് ക്രൂരതയാണെന്നും ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി കാണിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ദളിതന്‍ തന്ത്രി ആവാമെന്ന് പറഞ്ഞിട്ടുള്ള ഒരു ഗവണ്‍മെന്റാണിത്. അവിടെ വന്നിട്ട് ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ല. അതിന് ആഗ്രഹിക്കുന്നത് വിഡ്ഡിത്തമാണ്.’ മന്ത്രി പറഞ്ഞു.
സ്ത്രീയാണെന്നതിന്റെ പേരില്‍ തന്ത്രി നടയടച്ച് പുണ്യാഹം തളിച്ചു എന്നത് അക്ഷന്തവ്യമായിട്ടുള്ള അപരാധമാണെന്നും ഒരല്‍പ്പം ജനാധിപത്യ ബോധമോ മനുഷ്യത്വമോ ഉണ്ടായിരുന്നെങ്കില്‍ അത് ചെയ്യില്ലായിരുന്നെന്നും മന്ത്രി ശൈലജ പറഞ്ഞു. ‘ക്രൂരതയാണ് അവര്‍ കാണിച്ചിരിക്കുന്നത്. അത് കോടതിയലക്ഷ്യവുമാണ്.’ മന്ത്രി കൂട്ടിച്ചേര്‍ത്തു
Post Your Comments