
അയര്‍ലന്റ്: അയര്‍ലന്റിലെ ഡബ്ലിന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രായം ഏകദേശം 20 വയസ് തോന്നിക്കുമെന്ന് പോലീസ് .
നൂറ് പേരിലധികം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും നിയന്ത്രണം വിട്ട് തെന്നി വീഴുകയായിരുന്നു എന്ന് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള അടിന്തര സഹായം എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്. മരിച്ച വിദ്യാര്‍ത്ഥിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്ത്യയിലുള്ള കുടുംബത്തെ ബന്ധപ്പെടാനും ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Post Your Comments