KeralaLatest News

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടുവാനാണ് കളക്ടർ ഉത്തരവിട്ടത്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോർട്ടിനെ അനുകൂലിച്ചു. നിരോധനാജ്ഞ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും ബാധകമായിരിക്കും.  തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. ഈ മാസം പതിനാലിനാണ് മകരവിളക്ക്. അതേസമയം പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button