Latest NewsKerala

കൊച്ചിയില്‍ സംസാര ശേഷിയില്ലാത്ത യുവാവിന്റെ ജനനേന്ദ്രീയം മുറിച്ചു

കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്രൂരത. എറണാകുളം അയ്യപ്പന്‍കാവില്‍ ഇന്നലെ രാത്രി 10.30 ഓടോയാണ് സംഭവം. അതേസമയം ഈ യുവാവിന് സംസാരശേഷിയില്ലെന്നും സൂചനയുണ്ട്. റോഡിലൂടെ അലക്ഷ്യമായി നടന്നുവരികയായിരുന്ന യുവാവ് പെട്ടെന്ന് റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഇത് കണ്ട് ഓടികൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസാണ് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മുറിവ് ആഴമേറിയതായാതിനാല്‍ ഇയാളുടെ ജനനേന്ദ്രീയം നീക്കം ചെയ്തു. അതേസമയം ഇയാളെ കുറിച്ചും ആക്രമിച്ചവരെ കുറിച്ചും വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button