KeralaLatest News

മലചവിട്ടിയത് മൂന്നല്ല, പത്തു യുവതികളെന്ന് സൂചന

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍. അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40-നും 50-നും ഇടയില്‍ പ്രായമുള്ള വിദേശത്തുനിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട യുവതികളും ഇതില്‍ ഉള്‍പ്പെടും. അതേസമയം ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ശബരിമലയില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനല്‍കിയത് സംബന്ധിച്ച വിവരങ്ങളും സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിച്ചത്. എന്നാല്‍ അതിനു മുമ്പും പിമ്പുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പോലീസ് നല്‍കുന്നത്.മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തി. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. വരുംദിവസങ്ങളിലും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button