ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐഎസ് തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ആയുധങ്ങൾ നൽകിയതിന് 21 കാരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. മീററ്റില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് നയീമിൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തു ഭീകരര്‍ക്ക് നയീമാണ് ആയുധങ്ങള്‍ നല്‍കിയതെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. ഡിസംബര്‍ 26ന് ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരുടെ പക്കല്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകള്‍ അടക്കം ആയുധങ്ങളും വെടിക്കപ്പും കണ്ടെടുത്തിരുന്നു.
ഡല്‍ഹിയിലെ തിരക്കുള്ള സ്ഥലങ്ങളിലും പ്രധാന വ്യക്തികളെത്തുന്ന മറ്റിടങ്ങളിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടത്. അറസ്റ്റിലായവരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments