Latest NewsIndia

മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റില്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ പിന്നോക്ക ക്ഷേമ മന്ത്രി സി പുട്ടാരംഗ ഷെട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് മോഹന്‍റെ പക്കല്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ വിധാന്‍ സഭ (നിയമസഭ)യില്‍ നിന്ന് ഇന്ന് വെെകുന്നേരമാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ബാഗിലെ പണവുമായി സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്ന് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോഹന്‍ പിടിക്കപ്പെട്ടത്.

വിധാന്‍ സഭ കേന്ദ്രീകരിച്ച്‌ വന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button