തൃശൂർ : നാമജപ യാത്ര നടത്തിയതിന് മഹിള മോർച്ചയുടെ ജനറൽ സെക്രട്ടറി അഡ്വ. നിവേദിതയുടെ പേരില്‍ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് . പിന്നീട് നിവേദിതയെ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ചുമത്തിയ റിപ്പോര്‍ട്ടോടെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിവേദിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ .
ഗുരുവായൂരില്‍ മന്ത്രി കടകം പളളി സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലേക്ക് നാമജപ യാത്ര നടത്തിയതിനാണ് മഹിള മോർച്ച ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെ പൊലീസ് വീടു വളഞ്ഞാണ് നിവേദിതയെ അറസ്റ്റ് ചെയ്തത്.
ഗുരുവായൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ ചുമത്തിയായിരുന്നു പോലീസ് അറസ്റ്റ് . ജാമ്യമില്ല വകുപ്പുകള്‍ സഹിതമാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി നിവേദിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .
Post Your Comments