KeralaLatest News

പരാക്രമം സ്ത്രീകളോട് വേണ്ടായെന്ന് മഹിളാ മോർച്ച

തിരുവനന്തപുരം•കഴിഞ്ഞ ദിവസത്തെ ഹർത്താലിന്റെ പേര് പറഞ്ഞ്ഇടതുമുന്നണി സർക്കാരും പോലിസും അഴിച്ചു വിട്ടിട്ടുള്ള നരനായാട്ടിൽ മഹിളാമോർച്ച ശക്തിയായി പ്രതിഷേധിക്കുന്നതായി അധ്യക്ഷ പ്രൊഫസര്‍ വി.ടി രമ.

പ്രതിഷേധ പ്രകടനംനടത്തിയെന്നത്തിന്റെ പേരിലാണ് മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.
നിവേദിതയെ വീട് വളഞ്ഞു അറസ്റ്റ് ചെയ്‍തത്. പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവ്യാജകേസുകളാണ് അവരുടെ മേൽ ആരോപിച്ചിട്ടുള്ളത്. മഹിളാ മോർച്ച പത്തനംതിട്ട ജില്ലാപ്രസിഡന്റ് മിനി ഹരികുമാർ, നെടുമങ്ങാട് കൗണ്സിലറും മഹിളാമോർച്ച മണ്ഡലം സെക്രട്ടറിയുമായ സുമ തുടങ്ങിഒട്ടനവധി പേരുടെ വീടുകളാണ് സിപിഎം പ്രവർത്തകർ തകർത്തത്.

സ്ത്രീകളെഅറസ്റ്റ് ചെയ്യുകയുംചെയ്യുകയും ഉപദ്രവിക്കുകയും വഴി മഹിളാമോർച്ചയുടെ
മനോവീര്യം തകർക്കാമെന്ന വ്യാമോഹമാണ് ഇടത് സർക്കാരിന്റേത് . പാക്ഷെ തീയിൽ
കുരുത്തത് വെയിലത്ത് വാടാത്ത സംഘടിതശക്തിയാണ് മഹിളാമോർച്ച എന്ന് ഞങ്ങൾ
ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള ഈ തരംതാണ നീക്കത്തിൽ നിന്ന്
എത്രയും വേഗം പിൻവാങ്ങണമെന്ന് മഹിളാ മോർച്ച ആവശ്യപ്പെടുന്നതായും രമ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button