ന്യൂഡല്‍ഹി : നിലവിലെ കേരളത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് കേരളത്തിലേക്ക് എത്തുന്ന ബ്രിട്ടീഷ് പൗരന്മാര് വേണ്ട ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പ്രാദേശിക ഭരണകൂടങ്ങള്‍ നല്കുന്ന മുന്നറിയിപ്പ് അനുസരിക്കണമെന്നും കൂട്ടംകൂടുന്ന ഇടങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഹെെക്കമ്മീഷര് നിര്‍ദ്ദേശം നല്കി. അമേരിക്കയും തങ്ങളുടെ പൗരന്മാര്ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗവര്‍ണ്ണറും കേന്ദ്രത്തിനെ തല്‍സ്ഥിതി അറിയിച്ചിട്ടുണ്ട്.
Post Your Comments