ബാങ്കോക്ക്: തെക്ക് ചൈനാ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് തായ്‌ലന്‍ഡില്‍ തെക്കന്‍ തീരത്ത് വീശിയടിച്ചു. വന്‍ നാശം സംഭവിച്ചു. ഒരാള്‍ മരിച്ചു. കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂര പറന്നു പോയി. മീന്‍ പിടുത്തക്കാരുടെ ബോട്ട് തല കീഴായി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കാറ്റിന്റെ വേഗത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം നിരവധി ടൂറിസ്റ്റുകള്‍ റിസോര്‍ട്ടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments