
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ് . താക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥലത്തെ അന്തരീക്ഷം സമാധാനപരമാണ്.
ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന് എന്നിവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments