തിരുവനന്തപുരം:ശുദ്ധികലശം അയിത്തത്തിന്‍റെ ഭാഗവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മന്ത്രി എ കെ ബാലന്‍. തന്ത്രിക്ക് യുവതി പ്രവേശനത്തോട് ഇഷ്ടക്കേട് കാട്ടി വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നുവെന്നും അയിത്തം ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ മാന്വല്‍ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ സാധിക്കില്ല. നട അടച്ചത് കോടതി വിധിക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments