KeralaLatest News

വനിതാമതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍.

രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കളക്ടര്‍ കെ. വാസുകി തൃശൂർ കളക്ടര്‍ ടിവി അനുപമ എന്നിവർക്കെതിരെ പരോക്ഷ വിമര്‍ശനവും മുരളീധരന്‍ നടത്തി.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ കളക്ടര്‍ വാസുകി വൃന്ദാ കാരാട്ടിനടുത്ത് നിന്ന് വനിതാ മതിലില്‍ കൈകോര്‍ക്കുകയായിരുന്നെന്നും ജില്ലാ വികസനസമിതിയോഗത്തില്‍പോലും പങ്കെടുക്കാന്‍ ഈ കളക്ടര്‍ എത്താറില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button