ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ താന്‍ അനുകൂലിച്ചുവെന്ന് കാണിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബിജെപി നേതാവും എംപിയുമായി വി മുരളീധരന്. ഒരു ഇംഗ്ലീഷ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്ന് സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.
ശബരിമലയില്‍ ഭക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിനെ മറയാക്കി പോലീസ് പരിശീലനം നല്കി, നക്സല്‍ വാദികളുംമാവോ വാദികളും, അവിശ്വാസികളുമായ രണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരയുള്ളു പ്രതിഷേധത്തിനെ വഴി തിരിച്ചു വിടാനും,ആശയ കുഴപ്പം ഉണ്ടാക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഡാലോചനയുമാണ് ഇതെന്നും മുരളീധരന് പറഞ്ഞു.
മാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചിരിക്കുന്ന വാര്‍ത്തകളെ പരിപൂര്‍ണമായി നിഷേധിക്കുന്നുവെന്നും, മാധ്യമ പ്രവര്‍ത്തകര്‍ നിഷ്പക്ഷത പാലിക്കണം. ഒരു പക്ഷേ മാധ്യമ പ്രവര്‍ത്തകരില്‍ വ്യക്തിപരമായി ശബരിമരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും എന്നാല്‍ അത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രചരിപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments