KeralaLatest News

ശബരിമല യുവതി പ്രവേശനം; ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രിയോട് വിശദീകരണം തേടിയേക്കും

പത്തനംതിട്ട: ശബരിമലയിൽ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ, ശബരിമല നട അടച്ച്‌ ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. തന്ത്രിയോട് വിശദീകരണം തേടുന്നതില്‍ ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയുണ്ട്. യുവതി ദര്‍ശനത്തിനൊപ്പം വലിയ വിവാദവും ചര്‍ച്ചയുമായിക്കഴിഞ്ഞു നട അടച്ചുള്ള ശുദ്ധിക്രിയ.

ദര്‍ശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ദേവസ്വം മാന്വല്‍ പ്രകാരം അധികാരം. എന്നാല്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചുള്ള പരിഹാരക്രിയകകള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുമതി വേണമെന്നാണ് മാന്വല്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button