KeralaLatest News

മകരവിളക്കിന് വീടുകളില്‍ അയ്യപ്പജ്യോതി: 18 സെക്രട്ടേറിയറ്റ്‌ മാര്‍ച്ച് : വന്‍ പ്രക്ഷോഭ പദ്ധതികളുമായി ശബരിമല കര്‍മ സമിതി

കൊച്ചി•ശബരിമലയിലെ ആചാര സംരക്ഷണത്തിന് വന്‍ പ്രക്ഷോഭ പരിപാടികളുമായി ശബരിമല കര്‍മ സമിതി. ഇതിന്റെ ഭാഗമായി രഥയാത്ര, വീടുകളില്‍ അയ്യപ്പജ്യോതി, സെക്രട്ടേറിയറ്റ്‌ മാര്‍ച്ച് തുടങ്ങിയ വന്‍ സമരപരിപാടികളാണ് സമിതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 11,12,13 തീയതികളിൽ രഥയാത്ര സംഘടിപ്പിക്കും. 14 ന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും.

ശബരിമലയെ തകർക്കാൻ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു. ശബരിമല ആചാര ലംഘനത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമികൾ നുഴഞ്ഞു കയറിയതായി കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആര്‍ കുമാർ ആരോപിച്ചു. ഇത്തരത്തിൽ അക്രമം നടത്തിയത് സി.പി.എം പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button