ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെ ന്യായികരിച്ച ഇടതുപക്ഷ എം പി കരുണാകരന് ബിജെപി എം പി മീനാക്ഷി ലേഖിയുടെ വക ചുട്ട മറുപടി. ബിജെപിയും ഇടത് എംപിമാരും തമ്മില്‍ തമ്മില്‍ വാക്പോര് നടന്നു. തുടർന്ന് അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശബരിമല കയറാന്‍ ശ്രമിക്കുന്ന യുവതികള്‍ അവിശ്വാസികളാണെന്ന് തെളിവുകൾ നിരത്തി മീനാക്ഷി ലേഖി.
മതപരമായ ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ഒരു പരിരക്ഷ നല്‍കുന്നുണ്ട്. ഈ പരിരക്ഷയുടെ പരിധിയില്‍ വരുന്ന കാര്യമാണ് ശബരിമലയിലെ ആചാരം.41 ദിവസത്തെ വ്രതം എടുക്കാനുളള അനുഷ്ടാനം ശബരിമലയില്‍ ഉണ്ട്. 41 ദിവസത്തെ വ്രതം വെട്ടി കുറയ്ക്കാന്‍ ഏതെങ്കിലും കോടതിക്ക് അവകാശമുണ്ടോ? അത്തരം വിഷയങ്ങള്‍ എല്ലാം ശബരിമലയില്‍ ഉണ്ട് എന്നും മീനാക്ഷി ലേഖി പറഞ്ഞു.എന്റെ കൂട്ടുകാരൻ(അയ്യപ്പൻ) വ്രതമെടുത്ത് ഇരിക്കുകയാണെങ്കിൽ ഞാൻ അയാളുടെ വീട്ടിലേക്ക് ചെന്ന് കാപ്പി കുടിക്കാൻ ക്ഷണിക്കുമോ?
ഋതുമതികളായ യുവതികൾക്ക് പോലും ഹിന്ദു മതത്തിൽ ക്ഷേത്രങ്ങളുണ്ട്, അവരെ ആരാധിക്കുന്നുണ്ട്.എന്നാൽ ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഇതോടെയാണ് ഇടതു എം പി മാർ ഇറങ്ങിപ്പോയത്. എന്നാൽ കോൺഗ്രസ് എംപിമാർ നിലപാട് വ്യക്തമാക്കിയില്ല.
Post Your Comments