ന്യൂഡല്‍ഹി : ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോയുമായി സംസാരിച്ചെന്നത് കളവാണെന്നും സംഭാഷണത്തിന് തെലിവുണ്ടെങ്കില്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍.
യുപിഎ കാലത്ത് റഫാല്‍ അടിസ്ഥാനവില നിശ്ചയിച്ചത് 737 കോടിയാണ്. എന്‍ഡിഎ വാങ്ങിയത് 670 കോടിക്കാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കുകയല്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിമാനങ്ങളുടെ എണ്ണം 18ല്‍ നിന്ന് 36 ആക്കി മാറ്റുകയായിരുന്നു.
അടിയന്തരഘട്ടത്തില്‍ വ്യോമസേന എപ്പോഴും 36 വിമാനങ്ങള്‍ വാങ്ങാനാണ് ഉപദേശിക്കുന്നത്. യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാടിന് അന്തിമരൂപം നല്കാത്തത് കമ്മീഷന്‍ കിട്ടാത്തതു കൊണ്ടാണെന്നും റഫാല്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അവര്‍ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്‍റുമായി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചിരുന്നുവെന്നും അന്ന് ഇത്തരത്തിലൊരു കരാറിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഇല്ല എന്നാണ് മറുപടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.
Post Your Comments