News

ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവം;പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയെന്ന് എം കെ മുനീര്‍

കോഴിക്കോട്: മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. അക്രമികളെ വ്യാപാരികള്‍ പിടിച്ച്‌ നല്‍കിയിട്ടും പൊലീസ് വെറുതെ വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാപരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടല്‍ വേണമെന്നും എം കെ മുനീര്‍ പറഞ്ഞു.

ഹര്‍ത്താലിനെതിരെ പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തുകയും മിഠായിതെരുവില്‍ സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button