പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവന് 2 ലക്ഷം രൂപക്ക് ഹരിയാന സ്വദേശിക്ക് വിറ്റു.പെണ്‍കുട്ടിയെ യുവാവും യുവാവിന്റെ അമ്മയും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കുകയും ശേഷം ലെെംഗീക ചുഷണത്തിന് ഇരയാക്കുകയും ചെയ്തതായി ഒഡീഷ സ്വദേശിനിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. ഹരിയാനയിലെ ഭിവാനിയിലുളള സന്ദീപ്, അമ്മ ശകുന്തള എന്നിവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെൺകുട്ടി ചാടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു ബന്ധുവിനെ കാണാൻ പോകുന്നുവെന്ന പേരിലാണ് പെൺകുട്ടിയോടൊപ്പം അമ്മാവൻ വീട് വിട്ടിറിങ്ങിയത്. പെൺകുട്ടിയുമായി ഭിവാനിയിലെത്തിയ ഇയാൾ സന്ദീപിനും അമ്മയ്ക്കും പെൺകുട്ടിയെ കൈമാറുകയായിരുന്നു….
Post Your Comments